Ongoing News
വാറ്റുചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
പത്തനംതിട്ട ഗുരുനാഥന്‍ മണ്ണ് കുന്നം വെള്ളാട്ടേത്ത് വീട്ടില്‍ സന്തോഷ് വര്‍ഗീസ് (50) ആണ് അറസ്റ്റിലായത്.
ചിറ്റാര്‍ | വില്‍പനക്കായി സൂക്ഷിച്ചിരുന്ന വാറ്റുചാരായവുമായി മധ്യവയസ്‌കന്‍ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട ഗുരുനാഥന്‍ മണ്ണ് കുന്നം വെള്ളാട്ടേത്ത് വീട്ടില്‍ സന്തോഷ് വര്‍ഗീസ് (50) ആണ് അറസ്റ്റിലായത്. വില്‍പനക്കായി സൂക്ഷിച്ച വാറ്റുചാരായവുമായി വീടിനു സമീപത്തെ ഷെഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ എ ആര്‍ രവീന്ദ്രന്‍, അനില്‍ കുമാര്‍, എ എസ് ഐ. വിനോദ്, സി പി ഒ. സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ റാന്നി കോടതിയില്‍ ഹാജരാക്കി കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----



