Connect with us

National

സഞ്ചാര്‍ സാഥി ആപ്പ് സ്വകാര്യതക്കെതിരായ കടന്നാക്രമണം: കെ സി വേണുഗോപാല്‍ എം പി

സ്വകാര്യത സരംക്ഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച തത്വങ്ങള്‍ക്ക് ഘടകവിരുദ്ധമാണിത്. പാര്‍ലിമെന്റില്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | പൗരന്റെ സ്വകാര്യതക്കെതിരായ കടന്നാക്രമണമാണ് സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധിതമായി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ടെലികോം വകുപ്പിന്റെ ഉത്തരവെന്നും ഇത് പിന്‍വലിക്കണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി.

സുരക്ഷാ കാര്യങ്ങളാണ് പുറമെ പറയുന്നതെങ്കിലും എല്ലാ ഫോണുകളെയും നിരീക്ഷിക്കാനുള്ള നടപടിയാണിത്. ജനങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ബിഗ് ബ്രദറിന് കാണാനും കേള്‍ക്കാനും അവസരം ഒരുക്കുകയാണിതിലൂടെ ചെയ്യുന്നത്. പെഗാസസിന്റെ മുന്‍ അനുഭവം നമുക്കുണ്ട്. സ്വകാര്യത സരംക്ഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച തത്വങ്ങള്‍ക്ക് ഘടകവിരുദ്ധമാണിത്. പാര്‍ലിമെന്റില്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ തമാശ മാത്രമാണ് മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് ഇപ്പോള്‍ പുറത്തുവിട്ടുവെന്ന് മാത്രം. നേരത്തെ മുഖ്യമന്ത്രിയുടെ മകന് നല്‍കിയ നോട്ടീസ് എത്രകാലമാണ് പൂഴ്ത്തിവെച്ചത്. മുഖ്യമന്ത്രിക്കെതിരെ ഇ ഡി മുമ്പ് അന്വേഷിച്ച കേസുകളുടെ ഗതി പരിശോധിച്ചാല്‍ ഇതിലെ കള്ളക്കളി വ്യക്തമാകും. ഗൗരവമായ വിഷയങ്ങളിലേക്ക് കടക്കാതെ കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കാരണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഇ ഡി നോട്ടീസില്‍ ചുമത്തിയത്. ഇതിലൂടെ ഇത് ആളെ പറ്റിക്കാനുള്ള നാടകമാണെന്ന് മനസ്സിലായെന്നും വേണുഗോപാല്‍ പറഞ്ഞു.

ഭാഗവാന്റെ സ്വര്‍ണം കട്ടതിന്റെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ ജയിലില്‍ കിടക്കുന്ന അവസ്ഥ രാജ്യത്ത് വേറെയെവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ഇപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം സമയം നീട്ടിനല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് അവരുടെ മേലുള്ള ബാഹ്യസമ്മര്‍ദം കൊണ്ടാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനും ഇവിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ് മറ്റുവിവാദങ്ങള്‍ക്ക് പിറകെ സര്‍ക്കാരും ചില മാധ്യമങ്ങളും പോകുന്നത്. ഇതിലെ രാഷ്ട്രീയം കേരള ജനതക്ക് ബോധ്യപ്പെടുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest