Connect with us

Editors Pick

വാട്‌സാപ്പില്‍ ലൈവ് ട്രാന്‍സ്ലേഷനുമായി സാംസങ് എഐ

എക്‌സില്‍ ടെക്‌നോളജി രംഗത്തെ വിവരങ്ങള്‍ നല്‍കുന്ന ഐസ് യൂണിവേഴ്‌സ് പ്രൊഫൈലാണ് ഈ വിവരം പുറത്തുവിട്ടത്.

Published

|

Last Updated

സാംസങ് മൊബൈല്‍ അതിന്റെ ഏറ്റവും സൂപ്പര്‍ മോഡല്‍ ആയ ഗാലക്‌സിയില്‍ അവതരിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകമെമ്പാടും സ്വീകാര്യതയാണ് ഏറ്റു വാങ്ങിയത്. ലൈവ് ട്രാന്‍സ്ലേഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഗാലക്‌സി എഐയില്‍ ഉണ്ട്. ഇത് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളിലും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് സാംസങ്. അതായത് വാട്‌സ്ആപ്പ് പോലുള്ള മറ്റ് ആപ്ലിക്കേഷനുകളിലും ഇനി ലൈവ് ട്രാന്‍സ്ലേഷന്‍ പോലുള്ള ഗാലക്‌സി എഐ സേവനങ്ങള്‍ ലഭിക്കും.

എക്‌സില്‍ ടെക്‌നോളജി രംഗത്തെ വിവരങ്ങള്‍ നല്‍കുന്ന ഐസ് യൂണിവേഴ്‌സ് പ്രൊഫൈലാണ് ഈ വിവരം പുറത്തുവിട്ടത്. സാംസങ്ങിന്റെ UI 6.1.1 സോഫ്റ്റ്വെയര്‍ ലഭ്യമാകുന്ന മോഡലുകളില്‍ ഗാലക്‌സി എഐ സേവനം കിട്ടുമെന്നാണ് വാര്‍ത്തകള്‍. ജൂലൈ പത്തിന് പാരീസില്‍ നടക്കാനിരിക്കുന്ന ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ ഇത് പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.

സാംസങ് ആരാധകര്‍ കാത്തിരിക്കുന്ന UI 6.1.1 റിലീസ് ഈ ചടങ്ങില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി Z Fold 6, Z Flip 6 മോഡലുകള്‍ ഈ ഇവന്റില്‍ പുറത്തിറക്കും. അതോടൊപ്പം ഗാലക്‌സി എഐയുടെ പുതിയ ഫീച്ചറുകളും പുറത്തു വിട്ടേക്കും. വാട്‌സാപ്പിനൊപ്പം ടെലഗ്രാം, ഗൂഗിള്‍ മാപ്പ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലും ഗാലക്‌സി എഐയുടെ ലൈവ് ട്രാന്‍സ്ലേഷന്‍ ലഭ്യമായേക്കും.

 

 

 

Latest