Connect with us

Kozhikode

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

9, 10, +2 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.

Published

|

Last Updated

കോഴിക്കോട് | ആധുനിക മനശാസ്ത്ര സമീപനങ്ങള്‍ക്കനുസരിച്ച് ശിശു കേന്ദ്രീകൃത രീതിയില്‍ തയ്യാറാക്കിയ 9, 10, +2 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ലിബറലിസം, ജെന്‍ഡര്‍ ഈക്വാലിറ്റി, സാമ്പത്തിക അസമത്വം, ലഹരി, ബഹുസ്വര സമൂഹത്തിലെ ജീവിതക്രമം, മതവും രാഷ്ട്രീയവും, മതവും ശാസ്ത്രവും തുടങ്ങി ആധുനിക സമസ്യകളെ അനാവരണം ചെയ്യുന്ന പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍, കെ കെ നവാസ് (കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കാരാട്ട് റസാക്ക് (ചെയര്‍മാന്‍ മദ്‌റസ ക്ഷേമനിധി ബോര്‍ഡ്), എന്‍ അലി അബ്ദുല്ല (ചെയര്‍മാന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്), സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, അബു ഹനീഫല്‍ ഫൈസി, വി പി എം ഫൈസി വല്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, സി പി സൈതലവി മാസ്റ്റര്‍, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഇ യഅ്ഖൂബ് ഫൈസി, അബൂബക്കര്‍ പടിക്കല്‍, ഫസല്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് ഫൈസി കാട്ടുകുളങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest