Connect with us

Kerala

സമസ്ത: പത്ത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

എക്‌സിക്യൂട്ടീവ് യോഗം കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറയുടെ അദ്ധ്യക്ഷതയില്‍ കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട് |  പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മദ്‌റസകള്‍ക്ക് കൂടി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കി. കോഴിക്കോട്, തൃശൂര്‍, പാലക്കാട്, കാസർകോട് ജില്ലയില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

കോഴിക്കോട് : മദ്‌റസത്തു സ്സആദ നൂഞ്ഞി കിണാശ്ശേരി നോര്‍ത്ത്-പൊക്കുന്ന്, തൃശൂര്‍: മദാര്‍ മദ്‌റസ സലാമത്ത് വളവ് -കൈപ്പമംഗലം, പാലക്കാട്: അസാസുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ പന്നിക്കോട്-കോങ്ങാട്, അസാസുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ മുച്ചീരി-കോങ്ങാട്, കാസർകോട്: മിഫ്ത്താഹുല്‍ ഉലും മദ്‌റസ ബന്തിയോസ് -മംഗള്‍പാടി, കര്‍ണാടക: ത്വൈബ അക്കാദമി മദ്‌റസ മുസ്തഫാ നഗര്‍ -ദാവന്‍ഗരെ സൗത്ത്, ആശിഖാ നെ ബിലാല്‍ മദ്‌റസ ബാട്ടി ലേയൗട്ട്-ദാവന്‍ഗരെ സൗത്ത്, തഅ്‌ലീമുത്തുലബ മദ്‌റസ ശാന്തി നഗര-മംഗളപ്പടവ്, തമിഴ്‌നാട്: ഹിദായത്തുസ്സുന്നിയ്യ മദ്‌റസ ബെഡ്ഫുഡ്-നീലഗിരി, ഗള്‍ഫ്: മാസിന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ മബേല – ഒമാന്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗം കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറയുടെ അദ്ധ്യക്ഷതയില്‍ കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു.

സി പി സൈതലവി മാസ്റ്റര്‍ വരവ് ചെലവും റിപോര്‍ട്ട് അവതരിപ്പിച്ചു. സയ്യിദ് ത്വാഹാ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപള്ളി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, പി എസ് കെ മൊയ്തു ബാഖവി മാടവന, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, പി അലവി സഖാഫി കൊളത്തൂര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, കെ കെ അബ്ദുർറഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി സി ഇബ്‌റാഹീം മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി, പ്രൊ. യു സി അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്‍ മദനി ജപ്പു, വി എച്ച് അലി ദാരിമി എറണാകുളം, കെ കെ എം കാമില്‍ സഖാഫി മംഗലാപുരം, ഡോ. ഹാജി അബ്ദുന്നാസിര്‍ മുസ്‌ലിയാര്‍ ഊട്ടി, അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ബത്തേരി, ശാദുലി ഫൈസി കൊടക്, ഉമര്‍ മദനി പാലക്കാട്, മുഹമ്മദലി ഫൈസി വയനാട് സംബന്ധിച്ചു.

---- facebook comment plugin here -----

Latest