Connect with us

From the print

സമസ്ത; 10 മദ്റസകൾക്ക് കൂടി അംഗീകാരം

സമസ്ത സെന്ററിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം കൊമ്പം മുഹമ്മദ് മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പുതുതായി പത്ത് മദ്റസകൾക്കു കൂടി അംഗീകാരം നൽകി.
അംഗീകാരം നൽകിയ മദ്്റസകൾ
കോഴിക്കോട്
മദ്റസത്തു സ്സആദ നൂഞ്ഞി കിണാശ്ശേരി നോർത്ത്- പൊക്കുന്ന്.
തൃശൂർ
മദാർ മദ്റസ സലാമത്ത് വളവ്- കൈപ്പമംഗലം.
പാലക്കാട്
അസാസുൽ ഇസ്്ലാം ബ്രാഞ്ച് മദ്റസ പന്നിക്കോട്- കോങ്ങാട്, അസാസുൽ ഇസ്്ലാം ബ്രാഞ്ച് മദ്റസ മുച്ചീരി- കോങ്ങാട്
കാസർകോട്
മിഫ്ത്താഹുൽ ഉലും മദ്റസ ബന്തിയോസ്- മംഗൾപാടി
കർണാടക
ത്വയ്ബ അക്കാദമി മദ്റസ മുസ്തഫാ നഗർ- ദാവൻഗരെ സൗത്ത്, ആശിഖാ നെ ബിലാൽ മദ്റസ ബാട്ടി ലേയൗട്ട്- ദാവൻഗരെ സൗത്ത്, തഅ്ലീമുത്വലബ മദ്റസ ശാന്തി നഗര- മംഗളപ്പടവ്
തമിഴ്നാട്
ഹിദായത്തുസ്സുന്നിയ്യ മദ്റസ ബെഡ്ഫുഡ്- നീലഗിരി.
ഗൾഫ്
മാസിൻ തഅ്ലീമുൽ ഖുർആൻ മദ്റസ മബേല- ഒമാൻ.
സമസ്ത സെന്ററിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം കൊമ്പം മുഹമ്മദ് മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സി പി സൈതലവി റിപോർട്ട് അവതരിപ്പിച്ചു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു.
സയ്യിദ് ത്വാഹാ തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, എൻ അലി അബ്ദുല്ല, അബ്ദുർറഹ്്മാൻ ഫൈസി മാരായമംഗലം, പി എസ് കെ മൊയ്തു ബാഖവി മാടവന, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, പി അലവി സഖാഫി കൊളത്തൂർ, ഡോ. പി എ മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, കെ കെ അബ്ദുർറഹ്്മാൻ മുസ്്്ലിയാർ ആലുവ, മുസ്തഫ കോഡൂർ, പി സി ഇബ്റാഹീം, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി, പ്രൊഫ. യു സി അബ്ദുൽ മജീദ്, അബ്ദുർറഹ്്മാൻ മദനി ജപ്പു, വി എച്ച് അലി ദാരിമി എറണാകുളം, കെ കെ എം കാമിൽ സഖാഫി മംഗലാപുരം, ഡോ. ഹാജി അബ്ദുന്നാസിർ മുസ്്ലിയാർ ഊട്ടി, അഹ്്മദ്കുട്ടി മുസ്്ലിയാർ ബത്തേരി, ശാദുലി ഫൈസി കൊടക്, ഉമർ മദനി പാലക്കാട്, മുഹമ്മദലി ഫൈസി വയനാട് സംബന്ധിച്ചു.

---- facebook comment plugin here -----

Latest