Ongoing News
സഊദി പതാകയുടെ കാലിഗ്രാഫർ സാലിഹ് അൽ മൻസൂഫ് അന്തരിച്ചു
അന്ത്യം സഊദി പതാക ദിനത്തില്‍

റിയാദ് | പരിഷ്‌കരിച്ച സഊദി പതാകയുടെ കാലിഗ്രാഫർ സാലിഹ് അൽ മൻസൂഫ് അന്തരിച്ചു. 86 വയസ്സയിരുന്നു.
50 വർഷങ്ങൾക്ക് മുമ്പ് പതാകയിൽ ബാനറിൽ രണ്ട് സാക്ഷ്യപത്രങ്ങളും വാളും എഴുതുന്ന രീതി പരിഷ്കരിച്ച കാലിഗ്രാഫർ സാലിഹ് അൽ മൻസൂഫ് “പതാക ദിനം” ആഘോഷിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് മരണം സംഭവിച്ചത്.
1937 മാർച്ച് 11നായിരുന്നു അബ്ദുൽ അസീസ് രാജാവ് പതാകയെ അംഗീകരിച്ചത്. ആ ദിവസത്തെ അനുസ്മരിച്ചാണ് എല്ലാ വർഷവും മാർച്ച് 11ന് പതാകദിനമായി ആചരിക്കാൻ സഊദി ഭരണാധികാരി സൽമാൻ രാജാവ് ഈയിടെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.
റിയാദ് കിംഗ് ഫഹദ് റോഡിലെ അൽ-ബബ്തൈൻ മസ്ജിദിൽ അസർ നിസ്കാരത്തിന് ശേഷം നടക്കുന്ന ജനാസ നിസ്കാരം നടക്കും.
---- facebook comment plugin here -----