Connect with us

Saudi Arabia

സാജിദ് ആറാട്ടുപുഴയുടെ "ഐഷാബീഗം" പ്രകാശനം സെപ്റ്റംബർ 29ന്

Published

|

Last Updated

ദമാം|സഊദിയിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ മൂന്നാമത്തെ പുസ്തകമായ “ഐഷാബീഗം” പ്രകാശനം സെപ്റ്റംബർ 29ന് വൈകീട്ട് ദാർ-അസ്സിഹ മെഡിക്കൽ സെന്റർ കോൺഫറൻസ് ഹാളിൽ നടക്കും.

അൽ അബീർ മെഡിക്കൽ സെന്റർ ആഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഘലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. പരിപാടിയിൽ ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ:സിദ്ദിഖ് അഹ്മദ്, എഴുത്തുകാരനും പത്ര പ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി, മാപ്പിള ഗാന രംഗത്തെ ഫൈസൽ എളേറ്റിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

സ്വാഗത സംഘം ചെയർമാനായി ആലിക്കുട്ടി ഒളവട്ടൂർ, രക്ഷധികാരികളായി അഹ്മദ്‌ പുളിക്കൽ, പവനൻ മൂലക്കൽ, കെ എം ബഷീർ, മുഹമ്മദ്‌ കുട്ടി കോഡൂർ, ബിജു കല്ലുമല, ടി പി എം ഫസൽ, വാഹിദ് കാര്യറ, വൈസ് ചെയർമാൻമാരായി . മുജീബ് കളത്തിൽ, സി അബ്ദുൽ ഹമീദ്, ഷിഹാബ് കൊയിലാണ്ടി, ഷാജി ആലപ്പുഴ ,പ്രോഗ്രാം ജനറൽ കൺവീനറായി സുബൈർ ഉദിനൂർ, കൺവീനർമാരായി ജമാൽ വില്യാപ്പിള്ളി, ഷാജി മതിലകം, നാച്ചു അണ്ടോണ എന്നിവരേയും തിരഞ്ഞെടുത്തു. ഷബീർ ചാത്തമംഗലം ട്രഷററുടെ ചുമതല വഹിക്കും.

വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി മാലിക്ക് മഖ്ബൂൽ (പ്രോഗ്രാം), നസീർ പുന്നപ്ര (സ്റ്റേജ്, ശബ്ദം), നജീം ബഷീർ (സാമ്പത്തികം), സിറാജ്ജുദ്ദീൻ (മീഡിയ & പബ്ലിസിറ്റി), ഹമീദ് കാണിച്ചട്ടിൽ (പങ്കാളിത്തം), മുസ്തഫ തലശ്ശേരി (ലഘു ഭക്ഷണം), ഷെനീബ് (ഡോക്കുമെൻഡ്രി) യോഗത്തിൽ മാലിക്ക് മഖ്ബൂൽ അധ്യക്ഷനായിരുന്നു.

Latest