Kerala
ശബരിമല സ്വര്‍ണക്കൊള്ള: ചോദ്യം ചെയ്യലിന് സാവകാശം തേടി എ പദ്മകുമാര്‍
ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണിത്.
പത്തനംതിട്ട | ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് സാവകാശം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണിത്.
പദ്മകുമാറിന്റെ ഭാര്യയുടെ ജ്യേഷ്ഠ സഹോദരീ ഭര്‍ത്താവ് ഉണ്ണികൃഷ്ണ പണിക്കരാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എ പദ്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവില്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----


