Connect with us

saadiyya

ആത്മീയ ധന്യതയില്‍ സഅദിയ്യ റമസാന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢ സമാപ്തി

നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പരിപാടികള്‍ 15ന് അര്‍ധരാത്രി സമാപന ആത്മീയ മജ്ലിസോടെയാണ് സമാപിച്ചത്.

Published

|

Last Updated

ദേളി | റമസാന്‍ 25ാം രാവിന്റെ ആത്മീയ ധന്യതയില്‍ ജാമിഅ സഅദിയ്യയില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢ സമാപ്തി. പാപമോചന പ്രാര്‍ഥനയും ആരാധനാ സുകൃതങ്ങളുമായി ഒത്തു കൂടിയ വിശ്വാസികള്‍ക്ക് ജീവിത വിശുദ്ധിയുടെ വിരുന്നൊരുക്കുകയായിരുന്നു സഅദിയ്യ. പ്രാരംഭ സംഗമം വൈകിട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍ സഅദി കെസി റോഡ് ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ഥന നടത്തി.

സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഇബ്ബത്തുല്ല തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മുന്‍ മന്ത്രി സി ടി അഹ്‌മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാദൂര്‍ ഷാനവാസ്, കെ പി സി സി അംഗം ഹകീം കുന്നില്‍, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ ചിത്താരി, ബശീര്‍ പുളിക്കൂര്‍, ഇബ്രാഹിം കല്ലട്ര, എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം, സിദ്ദീഖ് സഖാഫി ആവളം, താജുദ്ദീന്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, എം ടി പി അബ്ദുർ റഹ്‌മാന്‍ ഹാജി, മൊയ്തു സഅദി ചേരൂര്‍, സി എല്‍ ഹമീദ്, ജാബിര്‍ സഖാഫി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, എം ടി അബ്ദുല്ല ഫൈസി, അഹ്‌മദ്ലി ബെണ്ടിച്ചാല്‍ സംബന്ധിച്ചു.

വെള്ളിയാഴ്ച രണ്ടിന് നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പരിപാടികള്‍ 15ന് അര്‍ധരാത്രി സമാപന ആത്മീയ മജ്ലിസോടെയാണ് സമാപിച്ചത്. ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും സമൂഹ നോമ്പ് തുറയും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. അസമാഉല്‍ ബദ്‌റിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹറും തൗബ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂരും സമാപന പ്രാര്‍ഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവവും നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.