Kasargod
സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ മീലാദ് ആഘോഷത്തിന് വർണാഭ തുടക്കം
ഒക്ടോബർ നാല് വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ മൂവായിരത്തിൽ പരം വിദ്യാർഥികൾ മാറ്റുരക്കും.

ദേളി | സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നൂറെ മദീന മീലാദ് ഫെസ്റ്റിന് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ സയ്യിദ് ശിഹാബിൻ്റെ അധ്യക്ഷതയിൽ മാനേജർ എം എ അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. മോറൽ ഹെഡ് കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി മുഖ്യ പ്രഭാഷണം നടത്തി.
പ്രോഗ്രാം കൺവീനർ ഫൈസൽ സൈനി, മഹ്മൂദ് ഹനീഫി, ശഫീഖ് സഅദി, അബൂബക്കർ അദനി ആശംസ അറിയിച്ചു. ഖാലിദ് സഅദി സ്വാഗതവും ഇസ്മാഈൽ സുഹ്‌രി നന്ദിയും പറഞ്ഞു. ഒക്ടോബർ നാല് വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ മൂവായിരത്തിൽ പരം വിദ്യാർഥികൾ മാറ്റുരക്കും.
---- facebook comment plugin here -----