Kasargod
സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നൂറേ മദീന മീലാദ് ഫെസ്റ്റ്-23 ഗ്രാന്റ് അസംബ്ലി
മോറല്‍ ഹെഡ് കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു.

ദേളി | സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സെപ്തം: 16 മുതല്‍ ഒക്ടോ: നാല് വരെ നടക്കുന്ന നൂറേ മദീന മിലാദ് ഫെസ്റ്റ് പരിപാടിയുടെ ഭാഗമായി ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു. മോറല്‍ ഹെഡ് കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ പഠനത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കുകയും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി ജീവിതത്തില്‍ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. അത് സമൂഹത്തിന് ഗുണകരമാകുന്ന കാര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം.
മീലാദ് കാമ്പയിന് ഈമാസം 16 ന് തുടക്കമാവും. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ സൈനി വിഷയാവതരണം നടത്തി. സ്റ്റുഡന്റ് ഹെഡ് സൗബാന്‍ നന്ദി പറഞ്ഞു.