Kasargod
സഅദിയ്യ ഐ ടി ഐ ബിരുദദാന ചടങ്ങ് പ്രൗഢമായി
ചുറ്റും ചതിക്കുഴികള്‍ ഉള്ള ഈ കാലത്ത് സൈബര്‍ തട്ടിപ്പുകളിലും മനുഷ്യനെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയയുടെ കുതന്ത്രത്തിലും അകപ്പെടാതെ വിട്ടു നില്‍ക്കണമെന്ന് കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് വിദ്യാര്‍ത്ഥികളെ ഉത്‌ബോധിപ്പിച്ചു.

കാസര്‍കോട് | ചുറ്റും ചതിക്കുഴികള്‍ ഉള്ള ഈ കാലത്ത് സൈബര്‍ തട്ടിപ്പുകളിലും മനുഷ്യനെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയയുടെ കുതന്ത്രത്തിലും അകപ്പെടാതെ വിട്ടു നില്‍ക്കണമെന്ന് കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് വിദ്യാര്‍ത്ഥികളെ ഉത്‌ബോധിപ്പിച്ചു. സഅദിയ ഐടിഐ 2023-25 ബാച്ച് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തട്ടിപ്പുകള്‍ക്ക് എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട കടമയും വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്‍ജിനീയര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഅദിയ്യ കിഡ്‌സ് ഗാര്‍ഡന്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ ജാമിഅഃ സഅദിയയുടെ വിവിധ സ്ഥാപനങ്ങളെ പരിചയപ്പെടുത്തി. സഅദിയ്യ ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പല്‍ ഹനീഫ് അനീസ്, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, ദേളി ജമാ അത്ത് പ്രസിഡന്റ് സലാം ദേളി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമീര്‍ സ്വാഗതവും പ്രസാദ് നന്ദിയും പ്രകാശിപ്പിച്ചു.
ഇന്ത്യയിലും വിദേശത്തും ഗവണ്‍മെന്റ്, പ്രൈവറ്റ് മേഖലകളില്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ ഉള്ള സിവില്‍ ഇലക്ട്രിക്കല്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ രണ്ടു വര്‍ഷത്തെ എന്‍ സി വി ടി (Govt. of India) കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്.