Idukki
എസ് രാജേന്ദ്രന്‍ സി പി എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു
സി പി ഐയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

തൊടുപുഴ | ദേവികുളം മുന്‍ എം എല്‍ എ. എസ് രാജേന്ദ്രന്‍ സി പി എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയെന്നും അത് കേള്‍ക്കാതെ അപമാനിച്ച് പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.
ചായക്കടയില്‍ നിന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഇതിനെന്ത് അടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ സി പി എം സ്ഥാനാര്‍ഥി എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചതായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. അടിമാലി, മൂന്നാര്‍ ഏരിയ കമ്മിറ്റികളിലെ ഭൂരിഭാഗം അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. അദ്ദേഹം സി പി ഐയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
---- facebook comment plugin here -----