Connect with us

Kozhikode

സംരംഭക ആശയങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് സമാപിച്ചു

50ല്‍ പരം പ്രമുഖ സംരംഭകര്‍ 15 സെഷനുകളിലായി ഫെസ്റ്റില്‍ സംസാരിച്ചു.

Published

|

Last Updated

കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റില്‍ പ്രമുഖ വ്യവസായി മാത്യു ജോസഫ് സംസാരിക്കുന്നു. കെ എസ് എഫ് ചീഫ് ക്യുറേറ്റര്‍ ഡോ. അംജദ് വഫ സമീപം

കോഴിക്കോട്| മുവ്വായിരത്തില്‍പരം നവസംരംഭകര്‍ തങ്ങളുടെ ആശയങ്ങള്‍ക്ക് തെളിച്ചം തേടി സംഗമിച്ച കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 26 (കെ എസ് എഫ്) സമാപിച്ചു. കേരള എക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കാലിഫ് ലൈഫ് സ്‌കൂളുമായി സഹകരിച്ചാണ് രണ്ട് ദിവസങ്ങളിലായി കെ എസ് എഫ് സംഘടിപ്പിച്ചത്. 50ല്‍ പരം പ്രമുഖ സംരംഭകര്‍ 15 സെഷനുകളിലായി ഫെസ്റ്റില്‍ സംസാരിച്ചു. സെഷനുകളുടെ അനുബന്ധമായി നടന്ന ഇടപെടല്‍ വേളകളില്‍ തങ്ങളുടെ ആശയങ്ങളും ആശങ്കകളും പങ്കുവെച്ച് ശ്രോദ്ധാക്കളായെത്തിയ നവസംരംഭകര്‍ ഫെസ്റ്റിനെ സജീവമാക്കി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ വളരെ പ്രായം കുറഞ്ഞ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സംരംഭകത്വ ആശയങ്ങള്‍ പങ്കുവെച്ചത്. അതോടൊപ്പം, സമാനമായ ആശയമുള്ളവരെയും സംരംഭങ്ങളില്‍ പരസ്പര സഹകരണം സാധ്യമായവരെയും കണ്ടെത്താന്‍ കെ എസ് എഫ് വേദിയൊരുക്കി. മാത്രമല്ല, നിരവധി സംരംഭകര്‍ക്കാണ് കെ എസ് എഫില്‍ വെച്ച് നിക്ഷേപകരെ കണ്ടെത്താന്‍ സാധിച്ചത്.
രണ്ടാം ദിവസമായ വ്യാഴാഴ്ച മാത്യു ജോസഫ്, അജില്‍ മുഹമ്മദ് ഹൈലൈറ്റ്, ഉമര്‍ അബ്ദുസ്സലാം, ഓര്‍വെല്‍ ലയണല്‍ ലക്ഷ്യ, അഡ്വ. സി എസ് ഹാശിം വഫ, സി എ അജ്മല്‍ മുഹാജിര്‍, സി എസ് സഹല്‍, റമീസ് അലി, ഹുദൈഫ് കെ വി, അസ്ഹര്‍ മൗസി, ജയ്‌സല്‍ അലി, പി അബ്ദുല്‍ മജീദ്, ലഈഖ് അലി, ഡോ. അംജദ് വഫ, അനീസ് പൂവത്തി, ശാന്‍ അബ്ദുസ്സലാം, ഫാതിമ യഹ്‌യ, അഖില്‍ ജിജോ, മിന്‍ഹാജ്, അരുണ്‍ പാടിപ്പൊയില്‍, കൈഫ് മുഹമ്മദ്, ഇര്‍ശാദ് കെ കെ സംസാരിച്ചു. For more information +91 99950 53314.