Connect with us

Kerala

കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ചു വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് നൂര്‍ നാസര്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി.

Published

|

Last Updated

പാലക്കാട്| പാലക്കാട് കഞ്ചിക്കോട് കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്ന് പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് നൂര്‍ നാസര്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി. ജനുവരി രണ്ടിനായിരുന്നു സംഭവം. കുട്ടി പോകുന്ന അങ്കണവാടിയിലെ അധ്യാപികയാണ് പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Latest