russian girl attacked
കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിക്കു പരിക്ക്; വനിത കമ്മീഷന്‍ കേസെടുത്തു
ആണ്‍ സുഹൃത്തിനെ കാണാനില്ല

കോഴിക്കോട് | കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിക്കു പരിക്കേറ്റ സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു.
ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടിയെന്നാണ് വിവരം. പരുക്കേറ്റ നിലയില്‍ ഇന്നലെയാണ് റഷ്യന്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐ സി യുവില്‍ നിന്നു മാറ്റിയ ശേഷമെ യുവതിയുടെ മൊഴിയെടുക്കാനും കേസെടുക്കാനും കഴിയുകയുള്ളൂ എന്നാണു പോലീസ് പറയുന്നത്.
യുവതിയുടെ ആണ്‍സുഹൃത്തിനെ കാണാനില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.റഷ്യന്‍ യുവതിയും ആണ്‍സുഹൃത്തും കൂരാച്ചുണ്ടില്‍ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന്‍ ഓഫീസറോട് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കൂരാച്ചുണ്ട് പോലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആണ്‍സുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.