Saudi Arabia
സഊദിയില്‍ മഴക്കു വേണ്ടി നിസ്‌കരിക്കാന്‍ ഭരണാധികാരിയുടെ ആഹ്വാനം
വിശ്വാസികള്‍ തങ്ങളുടെ പശ്ചാത്താപം വര്‍ധിപ്പിക്കണം. പാപമോചനം തേടണം. ദാനധര്‍മ്മം, പ്രാര്‍ഥനകള്‍ തുടങ്ങിയ ആരാധനകള്‍ വര്‍ധിപ്പിക്കണം.
റിയാദ് | സഊദി അറേബ്യയില്‍ മഴക്കു വേണ്ടി നിസ്‌കരിക്കാന്‍ (സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്) സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ പാരമ്പര്യം പിന്തുടര്‍ന്ന്, മഴക്കു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ നടത്തണമെന്നും വിശ്വാസികള്‍ തങ്ങളുടെ പശ്ചാത്താപം വര്‍ധിപ്പിക്കാനും പാപമോചനം തേടാനും ദാനധര്‍മ്മം, പ്രാര്‍ഥനകള്‍ തുടങ്ങിയ ആരാധനകള്‍ വര്‍ധിപ്പിക്കാനും പ്രവാചകചര്യയുടെ ഭാഗമാണ് മഴക്ക് വേണ്ടിയുള്ള സ്വലാത്തുല്‍ ഇസ്തിസ്ഖാഅ് നിസ്‌കാരമെന്നും റോയല്‍ കോര്‍ട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
---- facebook comment plugin here -----


