Kerala
റബര്‍ ബാന്‍ഡ് ചവയ്ക്കുന്ന ശീലം; ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്ന് 41 റബര്‍ ബാന്‍ഡുകള്‍ കണ്ടെടുത്തു
കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം|റബര്‍ ബാന്‍ഡ് ചവയ്ക്കുന്ന ശീലമുള്ള യുവതിയുടെ വയറ്റില്‍ നിന്ന് 41 റബര്‍ ബാന്‍ഡുകള്‍ കണ്ടെടുത്ത് നീക്കം ചെയ്തു. പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റില്‍ നിന്നാണ് റബര്‍ ബാന്‍ഡുകള്‍ നീക്കം ചെയ്തത്. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യുവതിയെ സ്‌കാനിങ്ങിന് വിധേയമാക്കി. സ്‌കാനിങ്ങില്‍ ചെറുകുടലില്‍ മുഴയും തടസ്സവും ശ്രദ്ധയില്‍പ്പെട്ടു. ചെറുകുടലില്‍ റബര്‍ ബാന്‍ഡുകള്‍ അടിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തി അവ നീക്കം ചെയ്യുകയായിരുന്നു. യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.
യുവതിക്ക് റബര്‍ ബാന്‍ഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.