Connect with us

Kerala

റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650 ഇന്ത്യയിലെത്തി

3.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഷോട്ട്ഗണ്‍ 650 എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷോട്ട്ഗണ്‍ 650 ആണ് പുറത്തിറക്കിയത്. 3.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഷോട്ട്ഗണ്‍ 650 എത്തുന്നത്. സൂപ്പര്‍ മെറ്റിയര്‍ 650 അടിസ്ഥാനമാക്കിയുള്ളതാണ് റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650. പുതിയ മോട്ടോര്‍സൈക്കിള്‍ ക്രൂയിസര്‍ ലുക്കിലാണ് എത്തുന്നത്.

ഷോട്ട്ഗണ്‍ 650ന് ഒരു ചെറിയ 18 ഇഞ്ച് ഫ്രണ്ട് വീല്‍, പിന്നില്‍ വലിയ 17 ഇഞ്ച് വീല്‍ എന്നിവയാണുള്ളത്. മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് 648 സിസി എയര്‍-ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 46 ബിഎച്ച്പി പീക്ക് പവറും 52 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും.

 

 

 

 

---- facebook comment plugin here -----

Latest