Connect with us

Kerala

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 അവതരണം സെപ്തംബര്‍ 1ന്

ബുള്ളറ്റ് 350യില്‍ സിംഗിള്‍ പീസ് സീറ്റായിരിക്കും കമ്പനി നല്‍കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| നിരവധി പ്രത്യേകതകളോടെ ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്താന്‍ പോകുകയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350. ബുള്ളറ്റ് 350യുടെ അവതരണം സെപ്തംബര്‍ 1ന് നടക്കും. ബൈക്കിന്റെ ലോഞ്ച് ഇവന്റ് കമ്പനി തന്നെയാണ് അറിയിച്ചത്. പുതിയ പതിപ്പ് ഏറ്റവും പുതിയ എഞ്ചിനും സവിശേഷതകളുമായിട്ടായിരിക്കും എത്തുക. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ക്ലാസിക് 350 എന്നീ ബൈക്കുകള്‍ക്ക് ഇടയിലായിട്ടായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350യുടെ സ്ഥാനം.

പുതിയ തലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350യുടെ ഡിസൈന്‍ ക്ലാസിക് 350 മോട്ടോര്‍സൈക്കിളുമായി സാമ്യമുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുള്ളറ്റ് 350യില്‍ സിംഗിള്‍ പീസ് സീറ്റായിരിക്കും കമ്പനി നല്‍കുന്നത്. ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളില്‍ കമ്പനി ഏറ്റവും പുതിയ ജെ സീരീസ് 350 സിസി എഞ്ചിനായിരിക്കും നല്‍കുക.

ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന്റെ വില സംബന്ധിച്ച സൂചനകളൊന്നും ലഭ്യമായിട്ടില്ല. ഹണ്ടര്‍ 350ക്കും ക്ലാസിക്ക് 350ക്കും ഇടയിലായിട്ടായിരിക്കും ഈ ബൈക്കിന്റെ വില. ഇന്ത്യന്‍ വിപണിയില്‍ 1.50 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെയായിരിക്കും ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

---- facebook comment plugin here -----

Latest