Kasargod
സഅദിയ്യ ലോ കോളജ്: പ്രഥമ ബ്ലോക്ക് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി
സഅദിയ്യ ലോ കോളജ് കെട്ടിടത്തിന്റെ പ്രഥമ ബ്ലോക്ക് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോണ്‍ നിര്‍വഹിക്കുന്നു.
ദേളി | സഅദിയ്യ ലോ കോളജിന് വേണ്ടി നിര്‍മിച്ച പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. വളര്‍ന്ന് വരുന്ന തലമുറ നിയമ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കും പ്രകാരം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും നിയമ പഠനം അനിവാര്യമാണ്. അതിന് മുന്‍കൈയെടുത്ത് ലോ കോളജ് സ്ഥാപിച്ച സഅദിയ്യയുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
ലോ കോളജ് ബ്രോഷര്‍ പ്രകാശനം കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ, ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിന് നല്‍കി നിര്‍വഹിച്ചു. അലി മുഹമ്മദ് അല്‍ ഹശിമി, എം എല്‍ എമാരായ കെ നീലകണ്ഠന്‍, സന്ദീപ് വാര്യര്‍, എ കെ എം അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ പി സി സി ജനറല്‍ സെക്രട്ടറി ഹകീം കുന്നില്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസംഗിച്ചു.
എന്‍ എ അബൂബക്കര്‍ ഹാജി, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഇബ്രാഹിം കല്ലട്ര, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, ശരീഫ് കല്ലട്ര, മാഹിന്‍ കേളോട്ട്, സാജിദ് മൊവ്വല്‍, അന്‍വര്‍ കോളിയടുക്കം, എം എ അബ്ദുല്‍ വഹാബ്, നൂര്‍ മുഹമ്മദ് ഹാജി, അഹ്മദ് ബെണ്ടിച്ചാല്‍, ഹനീഫ് ബേര്‍ക്ക സംബന്ധിച്ചു.
Content Highlights:
Minister Roji M John inaugurated the first block of Saadiya Law College. The ceremony marked a major milestone in strengthening legal education infrastructure in Kasaragod. Prominent leaders and community members attended the grand event.



