Connect with us

Kerala

റിയാസ് മൗലവി വധക്കേസ്: വിധി ഈ മാസം 29ന്

ക്രൈബ്രാഞ്ച് എസ്പി ഡോ എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Published

|

Last Updated

കാസര്‍ഗോഡ് | കാസര്‍ഗോഡ് ചൂരിയില്‍ മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ ശിക്ഷാ വിധി 29ന്. കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറയുക. 2017 മാര്‍ച്ച് 21നാണ് 27കാരനായ റിയാസ് മൗലവിയെ സംഘപരിവാര്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ചാണ് റിയാസ് മൗലവിയെ പ്രതികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ക്രൈബ്രാഞ്ച് എസ്പി ഡോ എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. യാതൊതു പ്രകോപനവും ഇല്ലാതെയാണ് കൊലപാതകം നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡിഎന്‍എ പരിശോധനഫലം അടക്കമുള്ള 50ലേറെ രേഖകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കൊലപാതകം നടന്ന് ഏഴാം വര്‍ഷമാണ് കേസില്‍ വിധി പ്രഖ്യാപനമുണ്ടാകാന്‍ പോകുന്നത്.

Latest