Kerala
രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണം: വി ഡി സതീശൻ
ഭീകരാക്രമണത്തിൽ ചെറുത്ത് നിൽപ്പ് വേണമെന്നത് എല്ലാവരും ആഗ്രഹിച്ചിരുന്ന കാര്യം

മലപ്പുറം | പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണം വേണം എന്ന് തന്നെയാണ് ഇന്ത്യൻ ജനതയുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിൽ ചെറുത്ത് നിൽപ്പ് വേണമെന്നത് എല്ലാവരും ആഗ്രഹിച്ചിരുന്ന കാര്യമാണ്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചാലെ പ്രതികരണം നടത്താൻ സാധിക്കൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
---- facebook comment plugin here -----