Kerala
ഗവേഷണഫലങ്ങള്‍ രാജ്യപുരോഗതിയെ സ്വാധീനിക്കുന്ന നിലവാരത്തിലേക്ക് ഉയരണം: പ്രൊഫ എം നാസര്‍
വിവര വിശകലനം പോലുള്ള ശാസ്ത്രീയ പഠന മേഖലകള്‍ രാജ്യപുരോഗതിയെ വരെ സ്വാധീനിക്കുമെന്നും അദ്ദേഹം

തേഞ്ഞിപ്പലം | രാജ്യപുരോഗതിക്ക് സഹായകമായ ഗവേഷണ ഫലങ്ങളാണ് അക്കാദമിക മേഖലകളില്‍ നിന്നുണ്ടാവേണ്ടതെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ എം നാസര്‍. ഗവേഷണ മൂല്യങ്ങളും സത്യസന്ധമായ വിവരശേഖരണവും അതില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മ്മേഷന്‍സ് സയന്‍സ് സംഘടിപ്പിച്ച ത്രിദിന ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര വിശകലനം പോലുള്ള ശാസ്ത്രീയ പഠന മേഖലകള്‍ രാജ്യപുരോഗതിയെ വരെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ചടങ്ങില്‍ വകുപ്പ് മേധാവി പ്രൊഫ. കെ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം പ്രൊഫസര്‍ എം മനോഹരന്‍, ഫറോഖ് കോളേജ് കൊമേഴ്‌സ് വിഭാഗം അസോസ്സിയേറ്റ് പ്രൊഫസര്‍ ഡോ ടി മുഹമ്മദ് നിഷാദ് ഡോ. സി ശ്യാമിലി. തുടങ്ങിയവര്‍ സംസാരിച്ചു.
സാമൂഹ്യ ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനത്തിനു സഹായകമായ സോഫ്റ്റ്വയെറുകളുടെ പരിശീലനം ലക്ഷ്യമാക്കിയുള്ള ശില്‍പ്പശാല ഫെബ്രുവരി 24ന് അവസാനിക്കും. ഫറോഖ് കോളേജ് കൊമേഴ്‌സ് വിഭാഗം അസോസ്സിയേറ്റ് പ്രൊഫസര്‍ ഡോ ടി മുഹമ്മദ് നിഷാദ് , പ്രൊഫ. മുഹമ്മദ് ഹനീഫ കെ. എന്നിവര്‍ ക്‌ളാസുകള്‍ക്ക് നേതൃത്വം നല്‍കും.