Connect with us

Kuwait

60വയസ് കഴിഞ്ഞപ്രവാസികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിലൂടെ ലഭിക്കുക 42.2ദശ ലക്ഷം ദിനാര്‍

.വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | 60 വയസും അതില്‍ കൂടുതലും ഉള്ള ബിരുദധാരികള്‍ അല്ലാത്ത പ്രവാസികളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് പുറമെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ആദ്യ വര്‍ഷം 42.2ദശ ലക്ഷം ദിനാര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.് അമ്പത്തി ആറായിരം പേരുടെ വര്‍ക് പെര്‍മിറ്റ് പുതുക്കാനുള്ള തീരുമാനത്തിലൂടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും 14ദശ ലക്ഷം ദിനാറും ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് 28.2ദശ ലക്ഷം ദിനാറും നല്‍കേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാകുന്നത്

സെക്കണ്ടറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ അതില്‍ താഴെയോ ഉള്ള സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 60വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി നല്‍കാന്‍ യോഗ്യരായ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനി കളുടെ ലിസ്റ്റ് ഇന്‍ഷൂറന്‍സ് റഗുലേറ്ററി യൂണിറ്റു പുറത്തിറക്കിട്ടുണ്ട് .വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇനി പറയുന്ന ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കാണ് പോളിസികള്‍ നല്‍കുന്നതിനുള്ള അനുമതി ലഭിച്ചത്
കുവൈത്ത് ഇന്‍ഷൂറന്‍സ്
ഗള്‍ഫ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പ്
അല്‍അഹ്ലിയ ഇന്‍ഷൂറന്‍സ്
വര്‍ഭ ഇന്‍ഷൂറന്‍സ്
ഗള്‍ഫ് ഇന്‍ഷൂറന്‍സും റീ ഇന്‍ഷൂറന്‍സും
അന്താരാഷ്ട്രതക്കാഫുല്‍ ഇന്‍ഷൂറന്‍സ്
ഇലാഫു തക്കാഫുല്‍ ഇന്‍ഷൂറന്‍സ്
ബൗഭ്യന്‍ തക്കാഫുല്‍ ഇന്‍ഷൂറന്‍സ്
ബൈ ട്ടക്ക് തക്കാഫുല്‍ ഇന്‍ഷൂറന്‍സ്
ഇസ്ലാമിക് അറബ് തകഫുല്‍ ഇന്‍ഷൂറന്‍സ്

വ്യവസ്ഥകള്‍ പാലിക്കുന്ന പുതിയ കമ്പനികളെ ഭാവിയില്‍ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നതിനാല്‍ ഇതു അന്തിമ പട്ടികയല്ലന്നും പുതിയ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ചേരുന്നതിനനുസരിച്ചു ലിസ്റ്റ് അപ്‌ഡേറ്റു ചെയ്യുന്നത് തുടരുമെന്നും ഇന്‍ഷൂറന്‍സ് യൂണിറ്റ് വൃത്തങ്ങള്‍ അറിയിച്ചു

Latest