Uae
ദുബൈ റൈഡിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
സൈക്ലിംഗ് മാമാങ്കം നവംബർ രണ്ടിന്

ദുബൈ| ദുബൈയിലെ ഏറ്റവും വലിയ സൈക്ലിംഗ് പരിപാടികളിലൊന്നായ ദുബൈ റൈഡിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നവംബർ രണ്ടിന് നടക്കുന്ന ദുബൈ റൈഡ്, ഫിറ്റ്‌നസ് ചലഞ്ചിന്റെ ഉദ്ഘാടന വാരത്തിൽ ശ്രദ്ധേയമായ പരിപാടിയാകും. ഈ പരിപാടിയുടെ ആറാം പതിപ്പാണ് ഇത്തവണ. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബൈ വാട്ടർ കനാൽ, ബുർജ് ഖലീഫ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെ ആയിരക്കണക്കിന് സൈക്ലിസ്റ്റുകൾക്ക് നഗരവീഥികളിലൂടെ യാത്ര ചെയ്യാൻ സാധിക്കും.
വിവിധ കഴിവുകളുള്ള സൈക്ലിംഗ് പ്രേമികൾക്കായി വിവിധ റൂട്ടുകൾ ഒരുക്കിയിട്ടുണ്ട്. ശൈഖ് സായിദ് റോഡിലൂടെയുള്ള 12 കിലോമീറ്റർ റൂട്ടോ ഡൗൺടൗൺ ദുബൈയിലൂടെയുള്ള 4 കിലോമീറ്റർ ഫാമിലി-ഫ്രണ്ട്‌ലി ലൂപ്പോ തിരഞ്ഞെടുക്കാം. സൈക്ലിംഗ് നടത്തുന്ന എല്ലാവർക്കുമായി പ്രത്യേകം പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിദഗ്ധരായ സൈക്ലിസ്റ്റുകൾക്ക് വേഗത പരിധിച്ച് ഐതിഹാസികമായ ദുബൈ റൈഡ് റൂട്ടിലൂടെയുള്ള സ്പീഡ് ലാപ്‌സിലും പങ്കെടുക്കാൻ അവസരമുണ്ട്. 12 കിലോമീറ്റർ കോഴ്‌സിലാണ് ഇത് നടക്കുന്നത്. 30 കിലോമീറ്റർ വേഗതയിൽ ഓടിക്കാൻ കഴിവുള്ള റേസർ ബൈക്ക് ഉപയോഗിക്കുന്ന സൈക്ലിസ്റ്റുകൾക്ക് മാത്രമാണ്. റൈഡിനായി (www.dubairide.com) വഴി രജിസ്റ്റർ ചെയ്യാം.
---- facebook comment plugin here -----