Ongoing News
പരാതികള്‍ക്ക് പരിഹാരം; ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി ഉത്തരവിറങ്ങി
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ ചേര്‍ത്തും സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും ഉത്തരവിലുണ്ട്.

ന്യൂഡല്‍ഹി | ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ ചേര്‍ത്തും സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും ഉത്തരവിലുണ്ട്.
ഉത്തരവ് ലംഘിച്ച് സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് പരാതി നല്‍കാവുന്നതാണെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. 1915 എന്ന നമ്പറിലാണ് പരാതി നല്‍കാനായി വിളിക്കേണ്ടത്. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി