Connect with us

Kerala

കേരള വര്‍മ്മ കോളജില്‍ റീകൗണ്ടിങ് ശനിയാഴ്ച്ച

പ്രിന്‍സിപ്പല്‍ ചേംബറില്‍ നടന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

Published

|

Last Updated

തൃശ്ശൂര്‍  | തൃശ്ശൂര്‍ കേരള വര്‍മ്മ കോളജ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന് രാവിലെ ഒമ്പതിന് നടക്കും.പ്രിന്‍സിപ്പല്‍ ചേംബറില്‍ നടന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത് .

കെഎസ്യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി റീകൗണ്ടിങ്ങിന് ഉത്തരവിട്ടത്. ചട്ടപ്രകാരം റീ കൗണ്ടിംഗ് നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെഎസ്യുവിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

കോളേജില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 896 വോട്ടുകള്‍ നേടി ഒരു വോട്ടിനു കെ എസ് യു സ്ഥാനാര്‍ഥി ജയിച്ചതിനെതിരെ വീണ്ടും വോട്ടെണ്ണമെന്ന ആവശ്യവുമായി എസ്എഫ്ഐ രംഗത്തെത്തുകയായിരുന്നു.

എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിഗ് നടത്തുകയും ഇതിനിടെ രണ്ടു തവണ കോളജില്‍ വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു . പിന്നീട് റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്കു വിജയിച്ചതായി പ്രഖ്യാപിച്ചു.ഇതിനെതിരെ കെ എസ് യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു

 

Latest