Connect with us

Techno

റിയല്‍മി 12 പ്രോ സീരീസ് ഇന്ത്യയിലേക്ക്

റിയല്‍മി 12 പ്രോ, റിയല്‍മി 12 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിലുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മി 12 പ്രോ സീരീസ്. നിലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ ഫോണ്‍ ജനുവരി 29ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയല്‍മി 12 പ്രോ, റിയല്‍മി 12 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 എസ്ഒസി ആണ് റെഡ്മി 12 പ്രോയ്ക്ക് കരുത്ത് നല്‍കുന്നത്. റിയല്‍മി 12 പ്രോ പ്ലസിന് സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 ചിപ്‌സെറ്റാണ് കമ്പനി നല്‍കിയിരിക്കുന്നത്.

6.7 ഇഞ്ച് കര്‍വ്ഡ് എഡ്ജ് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഈ ഫോണുകള്‍ക്ക് ഉണ്ടാകാന്‍ സാധ്യത. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലേയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. ഫോണിന്റെ കാമറയില്‍ 64 എംപി ഒമ്‌നി വിഷന്‍ ഒവി64ബി പെരിസ്‌കോപ്പ് ലെന്‍സ് ഉണ്ടായിരിക്കും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ സോണി ഐഎംഎക്‌സ്890 സെന്‍സറും ഈ ഫോണുകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

റിയല്‍മി 11 പ്രോ പ്ലസില്‍ 200 എംപിയുടെ പ്രൈമറി കാമറയാണ് കമ്പനി നല്‍കിയത്. റിയല്‍മി 12 പ്രോ പ്ലസിനും ഈ കാമറ തന്നെയായിരിക്കും കമ്പനി നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോ പ്ലസിന്12 ജിബി വരെ റാം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആയിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. രണ്ട് ഫോണുകള്‍ക്കും 67ഡബ്ല്യു വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററികള്‍ ആയിരിക്കും റിയല്‍മി നല്‍കുക. അതേസമയം ബ്ലൂ, ക്രീം എന്നീ നിറങ്ങളില്‍ ആയിരിക്കും ഈ ഫോണുകള്‍ റിയല്‍മി ഇന്ത്യയില്‍ അവതരിപ്പിക്കുക.

ജനുവരി 29ന് ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ഫോണുകള്‍ അവതരിപ്പിക്കുക. പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നായിരിക്കും ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കുക. ഫോണിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

 

 

 

 

---- facebook comment plugin here -----

Latest