Kerala
റേഷന്‍ വിതരണ പ്രതിസന്ധി; ഭക്ഷ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാണ് ഇടപെടല്‍

തിരുവനന്തപുരം | സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഐടി മിഷന്‍ വിദഗ്ധരുടെ അടിയന്തര യോഗം വിളിച്ചു. ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാണ് ഇടപെടല്‍.
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്കു പൂര്‍ണമായി മുടങ്ങി.
---- facebook comment plugin here -----