Connect with us

Kerala

പതിനേഴുകാരിക്കെതിരെ ലൈംഗികാതിക്രമം: പിതാവും സുഹൃത്തും അറസ്റ്റില്‍

മദ്യപിച്ചെത്തി ഉപദ്രവിക്കുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

Published

|

Last Updated

ഇടുക്കി | പതിനേഴുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും അറസ്റ്റില്‍. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇടുക്കി ചെറുതോണിയിലാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവ് നിരന്തരം പീഡിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിതാവിന്റെ സുഹൃത്തിന്റെയും പീഡനമുണ്ടായതോടെ പെണ്‍കുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയി
ക്കുകയായിരുന്നു. മാതാവിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി ഇടുക്കി പോലീസില്‍ പരാതി നല്‍കി. മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

 

Latest