Connect with us

Malappuram

റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചു

പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി റമളാന്‍ 1 മുതല്‍ ആത്മീയ വൈജ്ഞാനിക കാരുണ്യ മേഖലകളിലായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Published

|

Last Updated

മലപ്പുറം | റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളന നടത്തിപ്പിനായി 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു.

പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി റമളാന്‍ 1 മുതല്‍ ആത്മീയ വൈജ്ഞാനിക കാരുണ്യ മേഖലകളിലായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇ. സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍ (രക്ഷാധികാരികള്‍), സയ്യിദ് അലി ബാഫഖി തങ്ങള്‍ (ചെയര്‍മാന്‍), പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), എ.പി അബ്ദുല്‍ കരീം ഹാജി (ജനറല്‍കണ്‍വീനര്‍), ഈത്തപ്പഴം ബാവ ഹാജി (ഫിനാന്‍സ് സെക്രട്ടറി), കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി (ഗ്ലോബല്‍ കണ്‍വീനര്‍), മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), വി.അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (കോ-ഓര്‍ഡിനേറ്റര്‍), ദുല്‍ഫുഖാര്‍ അലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം (അസി.കോര്‍ഡിനേറ്റേഴ്‌സ്), സി.കെ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (വര്‍ക്കിംഗ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന 5555 അംഗ സ്വാഗത സംഘം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രഖ്യാപിച്ചു.

കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ പി.പി മുജീബ് റഹ്മാന്‍, ദുല്‍ഫുഖാറലി സഖാഫി, കേരള മുസ്‍ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി. സുബൈര്‍ കോഡൂര്‍, ജന. സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, എസ്.ജെ.എം ജില്ലാ സെക്രട്ടറി കെ. ഇബ്‌റാഹീം ബാഖവി, ഹംസ ഫൈസി കൊളപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.