Connect with us

Mass suicide

മക്കളെ കൊന്ന് നജ്‌ല ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്താല്‍

പോലീസുകാരനായ ഭര്‍ത്താവ് റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കിയിരുന്നയാള്‍

Published

|

Last Updated

ആലപ്പുഴ |  ജില്ലയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് റെനീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ്. പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കിയിരുന്ന വ്യക്തിയാണെന്നും ഇങ്ങനെ പണം നല്‍കാനാണ് നജ്‌ലയില് നിന്ന് കൂടുതല് സ്ത്രീധന തുക ആവശ്യപ്പെട്ടതെന്നും അന്വേഷണ സംഘം പറഞ്ഞു. ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിന്റെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെടുത്തു.

വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും. ഒരു ലക്ഷത്തിനടുത്ത് പണമാണ് റെനീസിന്റെ പക്കല്‍ നിന്നും കണ്ടെത്തിയത്. സ്ത്രീ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു.

ആലപ്പുഴയിലെ എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ റെനീസിന്റെ ഭാര്യ നജ്ലയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മകന്‍ ടിപ്പു സുല്‍ത്താനെ ശ്വാസം മുട്ടിച്ചും ഒന്നര വയസുകാരിയായ മകള്‍ മലാലയെ ബക്കറ്റില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്ല തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ പീഡനം മൂലം നജ്ല ജീവനൊടുക്കിയെന്ന് കാണിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. നജ്ലയുടെ സഹോദരി നഫ്ലയാണ് പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 

---- facebook comment plugin here -----

Latest