Connect with us

Kerala

എട്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നും വ്യാപക മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപിന് മുകളിലെ ശക്തി കൂടിയ ന്യുനമര്‍ദ്ദമാണ് നിലവിലെ മഴക്ക് കാരണം.ഇതിന് പുറമെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട രണ്ട് ചക്രവാത ചുഴികളും തെക്കന്‍ കേരളതീരം മുതല്‍ അറബിക്കടല്‍ വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയും നിലവിലെ മഴക്ക് കാരണമാകുന്നുണ്ട്.

തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാല്‍ അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.