Connect with us

thrissur pooram

മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. പ്രദേശത്ത് മഴ പെയ്യുന്ന പശ്ചാത്തലത്തിലാണിത്. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇലഞ്ഞിത്തറ മേളവും കുടമാറ്റവുമെല്ലാം നടന്ന ഇന്നലെ രാത്രി വെടിക്കെട്ട് നടത്തുന്നതാണ് പതിവ് രീതി. എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വെടിക്കെട്ട് സാധ്യമല്ലെന്ന വിലയിരുത്തലില്‍ ഇന്ന് വൈകിട്ടത്തേക്ക് മാറ്റിവെക്കുകയായിരുന്നു.