Connect with us

Kerala

നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റെയില്‍വേ പോര്‍ട്ടര്‍ അറസ്റ്റില്‍

കൊച്ചുവേളി സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍. അരുണ്‍ എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിന് പിന്നാലെ ഇയാളെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ മോശമായി പെരുമാറിയത്. റെയില്‍വേ ലൈന്‍ മുറിച്ചുകടക്കാതെ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എ സി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.

തുടര്‍ന്ന് ട്രെയിന്‍ കയറി അപ്പുറത്തെത്തിയ ശേഷം ട്രാക്കിലേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നു നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Latest