RAHULGANDHI
രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കും
ഏപ്രില്‍ അഞ്ചിനുമുമ്പ് അപ്പീല്‍ ഫയല്‍ ചെയ്യും
ന്യൂഡല്‍ഹി | മാനനഷ്ട കേസില്‍ രണ്ടുവര്‍ഷത്തെ ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി ഈ ആഴ്ച തന്നെ അപ്പീല്‍ നല്‍കും.
ഏപ്രില്‍ അഞ്ചിന് മുമ്പ് അപ്പീല്‍ ഫയല്‍ ചെയ്യും. രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള കേസുകള്‍ ഒരുമിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
കര്‍ണാടകത്തിലെ കോലാറില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത്…? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാര്‍ പുറത്തുവരും’ എന്നായിരുന്നു 2019 ഏപ്രില്‍ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമര്‍ശം.
---- facebook comment plugin here -----