Connect with us

Kerala

രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍; ആശംസാ പ്രവാഹം

ഡല്‍ഹിയില്‍ മെഗാ ജോബ് ഫെയര്‍

Published

|

Last Updated

ഡല്‍ഹി | ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍. നിരവധി പേരാണ് രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നായകന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശംസകള്‍ നേര്‍ന്നു. രക്ത ബന്ധത്താലല്ല, ചിന്ത, ദര്‍ശനം, ലക്ഷ്യം എന്നിവയാല്‍ ബന്ധിതനായ എന്റെ സഹോദരന് ഊഷ്മളമായ ജന്മദിനാശംസകള്‍. നിങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് ധൈര്യത്തോടെ നയിക്കുക. പ്രകാശമാനമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയില്‍, വിജയം നമ്മുടേതായിരിക്കും- സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രാഹുലിന് ആശംസകള്‍ അറിയിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസും നല്‍കട്ടെ-അദ്ദേഹം കുറിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടും ജന്‍മദിനാശംസകള്‍ നേര്‍ന്നു.

ജന്‍മദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച, പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന തൊഴില്‍ മേളയില്‍ 20,000 ത്തോളം തൊഴില്‍രഹിതരായ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ദേവേന്ദര്‍ യാദവ് പറഞ്ഞു.

ഏകദേശം 100 കമ്പനികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5,000ത്തിലധിം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ യുവാക്കളോടുള്ള രാഹുല്‍ ഗാന്ധിയുടെ താല്‍പര്യത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭമെന്നും യാദവ് പറഞ്ഞു. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ തൊഴിലവസരങ്ങളായി മാറുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും നിരന്തരം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest