Kerala
നിലമ്പൂര്‍: ആദ്യ മൂന്നു മണിക്കൂറില്‍ 15 ശതമാനം പോളിങ്ങ്
ഏതൊക്കെ ഘടകങ്ങള്‍ വോട്ടാകുമെന്ന് ആകാംക്ഷ

മലപ്പുറം | നിലമ്പൂരില്‍ ആദ്യ മൂന്നു മണിക്കൂറില്‍ 15 ശതമാനം പോളിങ്ങ്. രാവിലെ മുതല്‍ വിവിധ ബൂത്തുകളില്‍ വോട്ടര്‍ മാരുടെ നീണ്ട നിരയുണ്ട്. വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ട്. കാടിളക്കിയ പ്രചാരണം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവസാന നിമിഷത്തില്‍ ഏതൊക്കെ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും സമ്മതി ദാനം വിനിയോഗിക്കുക എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അടിയൊഴുക്കില്‍ കണ്ണു നട്ടിരിക്കുകയാണ് മുന്നണികള്‍. കൃത്യം ഏഴുമണിക്ക് വോട്ടിങ്ങ് തുടങ്ങി.
- ആദ്യ മൂന്നു മണിക്കൂറില്‍ 15 ശതമാനം പോളിങ്ങ്
- രാവിലെ മുതല്‍ വിവിധ ബൂത്തുകളില്‍ വോട്ടര്‍ മാരുടെ നീണ്ട നിര.
- ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായി എല്ലാ ബൂത്തിലും മനസ്സിലാകുന്നു. ചെറുപ്പക്കാരില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നും മോഹന്‍ ജോര്‍ജ്
- എന്‍ ഡി എ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് വോട്ട് രേഖപ്പെടുത്തി
- ധൃതരാഷ്ട്രാലിംഗനം വേണ്ടെന്ന് അന്‍വര്‍
- ആര്യാടന്‍ ഷൗക്കത്ത് ആശ്ലേഷിക്കുന്നത് വിലക്കി പി വി അന്‍വര്‍.
- ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും പരസ്പരം പുണര്‍ന്നു
- ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ്ങ് 13.15 ശതമാനം
- വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ കഴിയുന്ന എല്ലാ സാഹചര്യവും ഉണ്ടെന്ന് ഷൗക്കത്ത്
- ആര്യാടന്‍ ഷൗക്കത്ത് വോട്ടുചെയ്യാനെത്തിയത് കുടുംബ സമേതം
- വോട്ടര്‍മാര്‍ ആവേശത്തില്‍
- വോട്ടെണ്ണിയാല്‍ ആര്യാടനു കഥയെഴുതാന്‍ പോകാമെന്ന് അന്‍വര്‍
- പി വി അബ്ദുല്‍ വഹാബ് എം പി വോട്ട് രേഖപ്പെടുത്തി
- എം സ്വരാജും ആര്യാടന്‍ ഷൗക്കത്തും വോട്ട് രേഖപ്പെടുത്തി
- മുന്നണികള്‍ ജനകീയ വിഷയങ്ങള്‍ അവഗണിച്ചെന്നും അന്‍വര്‍
- നിലനില്‍പ്പിന്റെ പോരാട്ടമെന്നും ഭൂരിപക്ഷം കൂടുമെന്നും പി വി അന്‍വര്‍
- എല്ലാ വരും സമ്മതിദാനം വിനിയോഗിക്കണമെന്ന് എം സ്വരാജ്.
- വഴിക്കടവില്‍ വോട്ടിങ്ങ് മെഷിന്‍ തകരാറിലായി
- കനത്തമഴയിലും തളരാത്ത ആവേശം
- ബൂത്തുകളില്‍ നീണ്ട നിര
- നിലമ്പൂരിന്റെ മുഖമായ സാംസ്‌കാരിക നായിക നിലമ്പൂര്‍ ആയിഷ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.
- എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തി
---- facebook comment plugin here -----