Malappuram
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമെന്ന് വടശ്ശേരി ഹസ്സൻ മുസ്‍ലിയാർ
ഇരുട്ടിന്റെ സന്തതികൾ നടത്തുന്ന ഇത്തരം പ്രചാരണത്തിൽ സത്യത്തിന്റെ യാതൊരു കണികയും ഇല്ലെന്ന് വടശ്ശേരി
നിലമ്പൂർ | നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സ്വരാജിന് എതിരെ വോട്ട് ചെയ്യാൻ സുന്നികൾ തീരുമാനിച്ചു എന്ന് തന്റെ പേരിൽ പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വടശ്ശേരി ഹസ്സൻ മുസ്‍ലിയാർ. ഇരുട്ടിന്റെ സന്തതികൾ നടത്തുന്ന ഇത്തരം പ്രചാരണത്തിൽ സത്യത്തിന്റെ യാതൊരു കണികയും ഇല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
നേരത്തെയും ഇത്തരത്തിൽ തന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. അന്ന് അതിനെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ അത്തരം നടപടികളിലേക്ക് നീങ്ങാൻ സമയം ലഭിക്കാത്ത നേരം നോക്കിയാണ് വ്യാജ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.







