National
പുല്‍വാമയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ഗാന്ധി
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്തെത്തിയാണ് രാഹുല്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചത്.

ശ്രീനഗര്‍| 2019ല്‍ ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി. സുരക്ഷാ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഇന്നലെ മാറ്റിവെച്ച ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കാശ്മീരില്‍ എത്തിയപ്പോഴാണ് രാഹുല്‍ഗാന്ധി പുഷ്പാര്‍ച്ചന നടത്തിയത്.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്തെത്തിയാണ് രാഹുല്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചത്.
ജമ്മു കാശ്മീരില്‍ പര്യാടനം നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തില്‍ പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും പങ്കുചേര്‍ന്നു.
---- facebook comment plugin here -----