National
രാഹുല്‍ ഗാന്ധിക്ക് സാധാരണ പാസ്‌പോര്‍ട്ട് അനുവദിച്ചു
മൂന്ന് വര്‍ഷത്തേക്കാണ് എന്‍.ഒ.സി അനുവദിച്ചത്.

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിക്ക് മൂന്നുവര്‍ഷത്തേക്ക് സാധാരണ പാസ്‌പോര്‍ട്ട് അനുവദിച്ചുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവ്. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ 10 വര്‍ഷത്തേക്ക് എന്‍.ഒ.സിക്ക് അപേക്ഷിച്ചത്.
പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ എന്‍.ഒ.സി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് അഡീഷനല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് വൈഭവ് മേത്ത എന്‍.ഒ.സി. അനുവദിച്ചത്.
---- facebook comment plugin here -----