Connect with us

Kerala

മകനെ ഒന്ന് കണ്ടാല്‍ മതിയെന്ന് റഹീമിന്റെ മാതാവ്

അപ്പീലിനായി ശ്രമിക്കുമെന്ന് നിയമ സഹായ സമിതി

Published

|

Last Updated

കോഴിക്കോട് | മകനെ ഒന്ന് കണ്ടാല്‍ മതിയെന്ന് സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുര്‍റഹീമിന്റെ റഹീമിന്റെ ഉമ്മ ഫാത്വിമ. റഹീമിന് അടുത്ത വര്‍ഷം മോചനം ലഭിക്കുമെന്ന കോടതിക്ക് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

വിധിയില്‍ ആശ്വാസമുണ്ടെന്നും അപ്പീലിനായി ശ്രമിക്കുമെന്നും നിയമ സഹായ സമിതി പ്രതികരിച്ചു. 13 തവണ മാറ്റി വെച്ച കേസിലാണ് ഒടുവില്‍ സുപ്രധാന വിധി പുറത്തുവന്നത്. സഊദി പൗരന്റെ മകന്റെ കാലപാതകത്തിലാണ് അബ്ദുര്‍റഹീം 2006ല്‍ അറസ്റ്റിലായത്. പൊതു അവകാശ നിയമ പ്രകാരം 20 വര്‍ഷത്തെ തടവിനാണ് കോടതി റഹീമിനെ ശിക്ഷിച്ചത്.

നിലവില്‍ 19 വര്‍ഷം ജയിലില്‍ കഴിഞ്ഞ റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അടുത്ത വര്‍ഷം ഡിസംബറോടെ ശിക്ഷാ കാലാവധി കഴിയും. കേസില്‍ സൗദി പൗരന്റെ ബന്ധുക്കള്‍ ദിയാധനം വാങ്ങി ഒത്തു തീര്‍പ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറിയിരുന്നു. കേസില്‍ സൗദി കുടുംബം മാപ്പു നല്‍കിയെങ്കിലും കുറ്റത്തിനുള്ള ശിക്ഷയാണ് തടവുകാലം.

Latest