Kerala
മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം; പോലീസ് കേസെടുക്കും
പരാതി പരിശോധിച്ച് കേസെടുക്കുമെന്ന് കമ്മീഷണര്‍.

തിരുവനന്തപുരം | മന്ത്രി അബ്ദുറഹ്മാനെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനൊരുങ്ങി പോലീസ്. ഡി ജി പിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണര്‍ വിഴിഞ്ഞം പോലീസിന് കൈമാറും.
പരാതി പരിശോധിച്ച് കേസെടുക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദം ഉണ്ടെന്നായിരുന്നു തിയോഡേഷ്യസിന്റെ പ്രസ്താവന.
---- facebook comment plugin here -----