Kerala
മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവും
15 വയസ്സ് പ്രായമായ മകളെ പ്രതി 2016, 2017 വര്‍ഷങ്ങളിലായി നിരന്തരം ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
 
		
      																					
              
              
            നിലമ്പൂര്‍ | മകളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. പോത്തുകല്ല് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലമ്പൂര്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 വയസ്സ് പ്രായമായ മകളെ പ്രതി 2016, 2017 വര്‍ഷങ്ങളിലായി നിരന്തരം ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോത്തുകല്‍ പോലീസ് കേസെടുക്കുകയായിരുന്നു.ഇരട്ട ജീവപര്യന്തവും കഠിന തടവും കൂടാതെ മൂന്ന് വര്‍ഷം കഠിന തടവിനും പുറമെ 1,00,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്കു നല്‍കാനും കോടതി വിധിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

