protest against governor
കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പോലീസ് വാഹനം തടഞ്ഞു പ്രവര്‍ത്തകരെ ഇറക്കി കൊണ്ടുപോയതിനാണ് കേസ്

കണ്ണൂര്‍ | കണ്ണൂരില്‍ ഗവര്‍ണര്‍ക്കു കരിങ്കൊടി കാണിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞുവച്ചു. പോലീസ് വാഹനം തടഞ്ഞു പ്രവര്‍ത്തകരെ ഇറക്കി കൊണ്ടുപോയ സംഭവത്തില്‍ എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസ്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കോടി പ്രതിഷേധം. മട്ടന്നൂര്‍ ടൗണില്‍ വച്ച് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പോലീസ് വാഹനത്തില്‍ നിന്നു പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. വയനാട്ടിലെ വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.