Connect with us

scientist death

പ്രമുഖ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂക്ക് മോണ്ടനിയര്‍ അന്തരിച്ചു

എച്ച് ഐ വി വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്‍

Published

|

Last Updated

പാരീസ്|  എച്ച് ഐ വി വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ പ്രമുഖ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂക്ക് മോണ്ടനിയര്‍ (89) അന്തരിച്ചു. 1982ലാണ് എയിഡ്‌സ് രോഗബാധ ആദ്യമായി തിരിച്ചറിഞ്ഞത്. 2008ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഫ്രാങ്കോയിസ് ബാരെ സിനോസിയുമായും ജര്‍മന്‍ ഗവേഷകന്‍ ഹരാള്‍ഡ് സുര്‍ ഹുസൈനുമായാണ് ലൂക്ക് പങ്കിട്ടത്.
കൊവിഡ് വൈറസ് ചൈനീസ് ലാബില്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

 

Latest