National
പ്രൊഫ. അലിഖാന്റെ അറസ്റ്റ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
അലിഖാന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കമ്മീഷന്‍. വിഷയത്തില്‍ ഹരിയാന സര്‍ക്കാറിനും ഡി ജി പിക്കും നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം.

ന്യൂഡല്‍ഹി | അശോക സര്‍വകലാശാലയിലെ പ്രൊഫസര്‍ അലിഖാന്‍ മഹബൂബാബാദിന്റെ അറസ്റ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അലിഖാന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കമ്മീഷന്‍ പറഞ്ഞു. വിഷയത്തില്‍ ഹരിയാന സര്‍ക്കാറിനും ഡി ജി പിക്കും നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണം.
ഓപറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അലിഖാനെ അറസ്റ്റ് ചെയ്തത്. കേസില്‍ അലിഖാന് ഇടക്കാല സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് കോടതി സ്റ്റേ നല്‍കിയില്ല. അലിഖാനെ ഇന്നലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
യുദ്ധവിരുദ്ധമായ സന്ദേശമാണ് അലിഖാന്റെ പോസ്റ്റിലുള്ളതെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം. പോസ്റ്റ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി രണ്ടുദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഹരജിയില്‍ ഹരിയാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണത്തിന് മൂന്നക്ക പ്രത്യേക സംഘത്തെ നിയോഗിക്കാനും ഹരിയാന സര്‍ക്കാരിന് പരമോന്നത കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.