Connect with us

National

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ച് മടങ്ങി

യു എ ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിക്കുന്ന മോദി പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.

Published

|

Last Updated

അബുദബി | ജര്‍മനിയില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ സന്ദർശനം നടത്തി.  അബൂദബിയിലെത്തിയ അദ്ദേഹത്തെ യുഎഎ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹിയാന്‍ സ്വീകരിച്ചു. തുടർന്ന് അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

യു എ ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച മോദി പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്തു. ഹ്രസ്വ സന്ദർശനത്തിന് ശേഷം വെെകീട്ട് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം 1972 മുതല്‍ ആരംഭിച്ചതാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ ബന്ധത്തിന് ഊര്‍ജം പകരും. പശ്ചിമേഷ്യയില്‍ മാത്രമല്ല, ആഗോളതലത്തിലും യുഎഇ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യ-യുഎഇ മൊത്ത വ്യാപാര ചരക്കുകളുടെ മൂല്യം 52.76 ബില്യണ്‍ ഡോളറാണ്. ഇത് യുഎഇയെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാക്കി.

തന്റെ ജര്‍മ്മനി സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് യു എ ഇയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തതിന് പുറമെ നിരവധി ലോക നേതാക്കളുമായി താന്‍ സംവദിക്കുകയും മ്യൂണിക്കില്‍ അവിസ്മരണീയമായ ഒരു ബഹുജന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു. ആഗോള ക്ഷേമവും സമൃദ്ധിയും ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest